Home Editers pick നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂട്ടര്‍ ഹാജര്‍ ആകുന്നില്ല ; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം...

നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂട്ടര്‍ ഹാജര്‍ ആകുന്നില്ല ; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കാലാവധി കൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി

നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രത്യേക കോടതി ജഡ്ജി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് പ്രത്യേക കോടതി ജഡ്ജി കത്ത് കൈമാറിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യൂട്ടര്‍ ഹാജര്‍ ആകാത്തതുമാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമായി കത്തില്‍ വ്യക്തമാക്കുന്നത്.കത്ത് നാളെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് തയ്യാറാക്കിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവില്‍ വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളി.

ഇതിനിടയില്‍ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടുന്നത്.

നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പെടുത്തിയ കാരണം വിചാരണ പിന്നീടും നീണ്ടു.

ഇതിനിടയില്‍ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here