വ്യാഴാഴ്ച മുതലുള്ള യാത്രാ രേഖകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവയെല്ലാമാണ്
* ടിപിആര്‍ 8 ശതമാനത്തില്‍ കുറവെങ്കില്‍ യാത്രാപാസ് ആവശ്യമില്ല. പകരം പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം
* ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലും സത്യവാങ്മൂലം ആവശ്യം. പാസ് വേണ്ടതില്ല.
* മുകളില്‍ പറഞ്ഞ രണ്ട് വിഭാഗം സ്ഥലത്ത് നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്ള സ്ഥലത്തേക്ക് പോകാന്‍ പൊലീസ് പാസ് ആവശ്യമാണ്. – മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവര്‍ക്കാകും ഇവിടെ യാത്രാനുമതി.
* സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്ള പ്രദേശത്ത് നിന്ന് ഭാഗിക ലോക്ഡൗണ്‍ ഉള്ളിടത്തേക്ക് പോകുന്നെങ്കില്‍ പാസ് ആവശ്യം.
* പാസ് ലഭിക്കുന്നില്ലെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചാല്‍ പാസ് ലഭിക്കും.
അപേക്ഷ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
– എത്തിചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പറും വേണം
– മുഴുവന്‍ വിലാസം
– യാത്രയുടെ ഉദ്ദേശ്യം ( ആവശ്യം)
– യാത്ര ചെയ്യുന്ന ആളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍
ശ്രദ്ധിക്കേണ്ടത്
* ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കു
* യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ ഏതാണോ, അത് കരുതണം.
ബാറുകളില്‍ എത്തുന്നവര്‍
– മാസ്ക്, സാനിറ്റൈസര്‍ ഉപയോഗിക്കണം
– സാമൂഹ്യ അകലം പാലിക്കണം