Home KERALA തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പില്‍ വാര്‍ഡ് സംവരണം തുടരും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പില്‍ വാര്‍ഡ് സംവരണം തുടരും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലോക്ഡൗണിന് ശേഷം; വോട്ടര്‍ പട്ടികാകേസിലെ വിധി ഉദ്യാഗസ്ഥ ഭരണത്തിലേക്കും വഴിതെളിച്ചേക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പില്‍ വാര്‍ഡ് സംവരണം നിലവിലുളളതുപോലെ തുടര്‍ന്നേക്കും. വോട്ടര്‍ പട്ടിക തര്‍ക്കത്തില്‍ പരിഹാരമായില്ലെങ്കില്‍ ഉദ്യോഗസ്ഥ ഭരണത്തിനും സാധ്യത.. 2015 ലെ വോട്ടര്‍ പട്ടികയ്‌ക്കെതിരായ കേസ് സുപ്രീം കോടതിയിലാണ്്. സുപ്രീം കോടതി ആ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എളുപ്പമാവില്ല.അങ്ങനെയെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോണ്ടിിവരുന്ന അവസ്ഥയും ഉണ്ടാകും.

സംവരണ ംതുടരുന്നത് സംബന്ധിച്ച സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ലോകഡൗണിന് ശേഷം ഉണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞടുപ്പ് പ്രകടനപത്രികയിലെ നിര്‍ദ്ദേശങ്ങലില്‍ ഒന്നായിരുന്നു. ഇത്.പഞ്ചാത്തി രാജ് , നഗരപാലികാ നിയമങ്ങള്‍ നടപ്പായതിനു ശേഷമുളള തെരഞ്ഞെടുപ്പുകളില്ലെന്നാം ഓരോ തെരഞ്ഞെടുപ്പിലും വാര്‍ഡുകള്‍ സംവരണപ്രകാരം നറുക്കെടുത്തായിരുന്നു തീരുമാനിച്ചിരുന്നത്.പട്ടികജാതി, പട്ടികജാതിവനിത,പട്ടിക വര്‍ഗ്ഗ വനിത എന്നിങ്ങെയാണ് പൊതു വിഭാഗത്തിന് പുറമേയുളള സംവരണം.

ഒരു തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡ് അടുത്ത തെരെേഞ്ഞടുപ്പില്‍ പൊതു വാര്‍ഡും തിരിച്ചും ആകുന്നതായിരുന്നു ഇതേവരെയുളള തെരഞ്ഞെടുപ്പുകളിലെ അവസ്ഥ. പാലോളി മുഹമ്മദ്ദ് കുട്ടി തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നപ്പോള്‍ പുതിയതായി പൊതു രംഗത്തേക്ക് വരുന്ന സ്ത്രീകള്‍ക്ക് അതേ വാര്‍ഡില്‍ മത്സരിക്കാന്‍ സംവരണം രണ്ടു ടേം തുടരണമെന്നു അഭിപ്രായപ്പെട്ടിരുന്നു. ഇടതു മുന്നണിയിലെ പ്രധാന പാര്‍ട്ടിയ സിപിഎം നിലപാടും അതായിരുന്നു.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ഒരേ സംവരണം ബാധകമാക്കണമെന്ന അക്കാലത്ത് ധനകാര്യ കമ്മീഷനും ശുപാര്‍ശയും ചെയ്തു. എന്നാല്‍ തുടര്‍ നടപടിക്രമങ്ങളില്‍ കമ്മീഷന്‍ ഈ ശുപാര്‍ശ നിര്‍ദ്ദേശിക്കാത്തതിനാല്‍ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലും സംവരണ വാര്‍ഡുകള്‍ നറുക്കിട്ട തീരുമാനിച്ചു.തദ്ദേശ സ്ഥാപനങ്ങലിലെ പുതിയ ഭരണ സമതികള്‍ നവംബര്‍ 12നാണ് അധികാരമേല്‍ക്കേണ്ടത്.

അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നപടികളുമായി ജൂലൈ മാസത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പോകേണ്ടിവരും.അതിനകം കോവിഡ് പ്രതിസന്ധി മറികടക്കാമനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യം രണ്ടുഘട്ടമാായിരുന്നു. ഇത്തവണയും നടപടി ക്രമങ്ങള്‍ക്ക് മൂന്നുനാലു മാസം വേണ്ടിവരും. വാര്‍ഡ് വിഭജനത്തിനു തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍തന്നെ അത് പിന്‍വലിച്ച് ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു

സംവരണം തുടരുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തോട് പ്രതിപക്ഷത്തിനും അനുകൂല നിലപാടാണുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here