Home Editers pick സ്റ്റാലിന്‍ ചുവടുവയ്ക്കുന്നു കാലത്തിനൊപ്പം മറ്റൊരു മാറ്റത്തിന്, തമിഴില്‍ പൂജയ്‌ക്കൊപ്പം പൂജാരിമാര്‍ സ്ത്രീകളും

സ്റ്റാലിന്‍ ചുവടുവയ്ക്കുന്നു കാലത്തിനൊപ്പം മറ്റൊരു മാറ്റത്തിന്, തമിഴില്‍ പൂജയ്‌ക്കൊപ്പം പൂജാരിമാര്‍ സ്ത്രീകളും

തമിഴ്‌നാട്ടില്‍ അമ്പലങ്ങളില്‍ പൂജാരിമാരാന്‍ സ്ത്രീകളെയും ക്ഷണിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. താത്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി നിയമനം നല്‍കുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു അറിയിച്ചു. ക്ഷേത്രങ്ങളിലെ ബ്രാഹ്‌മണര്‍ അല്ലാത്തവരുടെ നിലവിലെ ഒഴിവുകളിലേക്കാണ് സ്ത്രീകളെ നിയമിക്കുക. സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ നൂറ് ദിവസം തികയ്ക്കും മുമ്പ് തന്നെ ബ്രാഹ്‌മണേതര വിഭാഗങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി പൂജാരിമാരായി നിയമനം നടത്തുമെന്നും ശേഖര്‍ ബാബു പറഞ്ഞു.

പൂജകള്‍ തമിഴിലാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇത് പ്രകാരം 47 അമ്പലങ്ങളിലാണ് നിലവില്‍ തമിഴില്‍ പൂജകള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ മുപ്പത് ആനകളാണ് ഉള്ളത്. ഇവയ്ക്ക് വേണ്ടി വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ച് ഹെല്‍ത്ത് ക്യാംപുകള്‍ സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here