Home KERALA കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് അപകടം. മൂന്ന് മരണം

കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് അപകടം. മൂന്ന് മരണം

കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം. ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഒരാളുടെ മരണം ആശുപത്രിയില്‍ വച്ചാണ് സ്ഥിരീകരിച്ചത്.

പുലര്‍ച്ചെ അഞ്ചരയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഫയര്‍ഫോഴ്‌സ് എത്തി ആംബുലന്‍സിന്റെ വാതില്‍ പൊളിച്ചാണ് ആളുകളെ പുറത്ത് എത്തിച്ചത്. നാല് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. രോഗിയായ ബിജോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. ബിജോ, ആംബുലന്‍സ് ഡ്രൈവര്‍ നിഥിന്‍ രാജ്, ബിജോയുടെ കൂടെയുണ്ടായിരുന്ന റജീന എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. നാലാമത്തെ ആളുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here