ഷോളയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വധഭീഷണിക്കത്ത്. സിഐ വിനോദ് കൃഷ്ണനെ വധിക്കും എന്നാണ് ഭീഷണിക്കത്തിലെ ഉള്ളടക്കം. അസഭ്യം നിറഞ്ഞ വാക്കുകളാണ് കത്തില്‍ ഉള്ളത്. മനുഷ്യവിസര്‍ജ്യമടങ്ങിയ കവറില്‍ ആണ് കത്ത് വച്ച് അയച്ചിരിക്കുന്നത്.
സാധാരണക്കാര്‍ക്ക് നീതി ലഭ്യമാകും വിധം നടപടി എടുത്തില്ലെങ്കില്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. സംഭവത്തിൽ ഷോളയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിപിടിക്കേസിൽ വട്ടലക്കി ഊരിലെ ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹി വി.എസ്.മുരുകൻ, പിതാവ് ചെറിയൻ മൂപ്പൻ എന്നിവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിഐയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.