Home KERALA ചലച്ചിത്ര കലാ സംവിധായകൻ തിരുവല്ല ബേബി ന്യൂയോർക്കിൽ അന്തരിച്ചു

ചലച്ചിത്ര കലാ സംവിധായകൻ തിരുവല്ല ബേബി ന്യൂയോർക്കിൽ അന്തരിച്ചു

തിരുവല്ല : മുൻകാല ചലച്ചിത്ര കലാ സംവിധായകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവല്ല ബേബി (ബേബി പി ഏലിയാസ് , 82 ) ന്യൂയോർക്കിൽ അന്തരിച്ചു. തിരുവല്ല പഴയ വീട്ടിൽ കുടുംബാംഗമാണ്. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം.രാമു കാര്യാട്ട്, എം കൃഷ്ണൻ നായർ , കെ ജി ജോർജ് തുടങ്ങിയ നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 147 ചിത്രങ്ങളുടെ അണിയറ പ്രവർത്തകനായിരുന്നു. നെല്ല്, മിസ്റ്റർ സുന്ദരി , അജ്ഞാതവാസം, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്നു തുടങ്ങി നൂറോളം മലയാള ചലച്ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു. ഭക്ത കുചേല എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. ദേവാലയങ്ങളുടെ ആൾത്താര വരച്ച് രൂപ കൽപന ചെയ്യുന്നതിൽ വ്യക്തിമുദ്ര പതിപ്പിച്ചയാൾ കൂടിയാണ് ബേബി തിരുവല്ല . 1970 കാലഘട്ടം മുതൽക്കേ അമേരിക്കയിലെ നാടക- കലാരംഗത്ത് അദ്ദേഹം പ്രശസ്തനായിരുന്നു. തടിയൂർ സ്വദേശിനിയായ റിട്ട. നഴ്‌സ് ശോശാമ്മയാണ് ഭാര്യ. മക്കൾ : നാൻസി ( യു എസ് ), സിബി ( യു കെ ), ഡോ. ബിനു. നവീൻ.

LEAVE A REPLY

Please enter your comment!
Please enter your name here