ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്കുന്ന കാര്യം പരിഗണനയില്‍. പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനം എടുക്കേണ്ടതുണ്ട്. വാക്സിൻ സ്വീകരിക്കാത്തവരാണ് കോവിഡ് മൂലം മരിച്ചവരിൽ കൂടുതലും. രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞുവരും. രോഗങ്ങള്‍ ഉളളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. എന്നാൽ ഒമിക്രോണിനെ പ്രതിരോധിക്കാൻ മൂന്നാംഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ല.
അതേസമയം ഇസ്രായേൽ ഉൾപ്പടെ പല രാജ്യങ്ങളും ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. പതിനെട്ടുവയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച തീരുമാനവും കേന്ദ്രം ഉടൻ കൈക്കൊള്ളും.