Home KERALA നരഭോജിയായ കടുവയെ പിടികൂടാനായില്ലെങ്കില്‍ എന്താ ശല്യക്കാരനായ പന്നിയെ പിടികൂടി വനം വകുപ്പ്; കോന്നി അരുവാപ്പുലത്ത്...

നരഭോജിയായ കടുവയെ പിടികൂടാനായില്ലെങ്കില്‍ എന്താ ശല്യക്കാരനായ പന്നിയെ പിടികൂടി വനം വകുപ്പ്; കോന്നി അരുവാപ്പുലത്ത് കര്‍ഷകര്‍ക്ക് ദ്രോഹമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; ഇന്നലെ രാത്രി വെടിവച്ചു കൊന്നത് റബര്‍തോട്ടത്തില്‍ ഇറങ്ങിയ പന്നിയെ

പത്തനംതിട്ട: നരോഭജിയായ കടുവായ്ക്ക് കൂടുംകുരുക്കുമായി വനംവകുപ്പ് കടുവായുടെ പുറകെ പാഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതിലെ ക്ഷീണമകറ്റാന്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് മാനം കാത്തു.

പന്നിയെ കൊന്നതോടെ കൃഷി സ്ഥലത്ത് ഇറങ്ങുന്ന പന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങി. കോന്നി അരുവാപ്പുലത്ത് വനം ഉദ്യാഗസ്ഥര്‍ തന്നെ ഒരു പന്നിയെ വെടിവച്ചു കൊന്നു. കോന്നി ഡിഎഫ്ഓ ശ്യാം മോഹന്‍ലാല്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് വനപാലകര്‍ പന്നിയെ വെടിവച്ചു കൊന്നത്. അരുവാപ്പുലം വിളയില്‍ കോളനിയ്ക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ ഇന്നലെ രാത്രി 11.45 നാണ് പന്നിയെ കൊന്നത്.

അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമി കോളനിയില്‍ സോമന്റെ കൃഷിയിടം നശിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നണ് ഡിഎഫഓ പന്നിയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഇതിന്‍ പ്രകാരം പന്നിയെ വെടിവച്ചുവെങ്കിലും ശരീരത്ത് കൊണ്ടില്ല. തുടര്‍ന്നാണ് ഇന്നലെ രാത്രി വീണ്ടും വനപാലകര്‍ ദൗത്യത്തിന് ഇറങ്ങിയത്. അരുവാപ്പുലം-കല്ലേലി റോഡില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. കൃഷ്ി നശിപ്പിക്കുക മാത്രമല്ല, യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. അടിയന്തിര സാഹചര്യം മുന്നില്‍ കണ്ടാണ് ശല്യക്കാരായ പന്നികളെ ഉന്നം വച്ചത്.കൃഷി നശിപ്പിക്കുകയും, ജനങ്ങളെ അക്രമിക്കുന്നവയുമായ കാട്ടുപന്നികളെ നിലവിലുള്ള ഉത്തരവിന്റെ പരിധിയില്‍ നിന്ന് അടിയന്തിരമായി വെടിവച്ചു കൊല്ലാന്‍ വനം മന്ത്രി കെ.രാജു കോന്നി, റാന്നി ഡി.എഫ്.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്കിയതിന് തൊട്ടുപിന്നാലെയാണ് നടപടി. തണ്ണിത്തോട്ടില്‍ ഒരാഴ്ച മുമ്പ് കടുവാ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കടുവൊ പിടികൂടാന്‍ ഒരാഴ്ചയായി വിശ്രമമില്ലാത്ത ഓട്ടത്തിലാണ് വനം വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here