ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് പുതിയ 3970 കോവിഡ് 19 പോസിറ്റീവ് കേസുകള്‍. 103 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. 53,035 പേരാണ് ചികിത്സയിലുള്ളത്. 30,153 പേര് രോഗമുക്തരായി. രാജ്യത്തെ മരണസംഖ്യ 2752 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയുള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളിലാണ് കോവിഡ് 19 ബാധ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 1567 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 21,467 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 17,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
മെയ് അവസാനമാകുന്നതോടെ ഇവിടെ രോഗബാധിതര്‍ 30,000ത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീന് കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ കോര്പറേഷന് ആരംഭിച്ചുകഴിഞ്ഞു. മുംബൈയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടാനാണ് തീരുമാനം.
കേന്ദ്രമാക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കോര്പറേഷന് കത്തയച്ചിരുന്നു. അനുകൂല മറുപടി ലഭിച്ചതോടെ സ്റ്റേഡിയം ക്വാറന്റീന് കേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം നാനൂറിലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്. തമിഴ്നാട്ടില്‍ കോവിഡ് 19 കേസുകള്‍ പതിനായിരം കടന്നു. ഇതോടെ കര്‍ശനമായ നിയന്ത്രണമാണ് തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ മാത്രം 700 തെരുവുകള്‍ അടച്ചുപൂട്ടി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചു.