Home Dont miss ലിവിങ് ടുഗദറിന് വൈവാഹിക അവകാശമില്ലെന്ന് ഹൈക്കോടതി

ലിവിങ് ടുഗദറിന് വൈവാഹിക അവകാശമില്ലെന്ന് ഹൈക്കോടതി

ചെന്നൈ: നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒന്നിച്ചു ജീവിച്ചാൽ അത് വിവാഹമായി കാണാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കാൻ കോയമ്പത്തൂർ സ്വദേശി നൽകിയ അപ്പീലിലാണ് വിധി. ലിവിങ് ടുഗതർ ബന്ധത്തിന്റെ പേരിൽ വൈവാഹിക താർക്കങ്ങൾ ഉന്നയിക്കാൻ ആകില്ലന്നും കോടതി പറഞ്ഞു .
2013ൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മോതിരം മാറി വിവാഹിതരായെന്നും കല്യാണ ചടങ്ങിന്റെ ഭാഗമായി വരൻ തന്ററെ കാലിൽ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു. പലപ്പോഴായി വൻ തുക കൈപ്പറ്റിയ യുവാവ് പിരിഞ്ഞു താമസിക്കാൻ തുടങ്ങിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാൽ നീണ്ട കാലത്തെ സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് മാരായ എസ്.
വൈദ്യനാഥ്‌ , ആർ. വിജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here