Home Crime പിതാവിൽ നിന്ന് ലൈംഗിക പീഡനം; മകളും സഹപാഠികളും ചേർന്നു വെട്ടിക്കൊന്നു

പിതാവിൽ നിന്ന് ലൈംഗിക പീഡനം; മകളും സഹപാഠികളും ചേർന്നു വെട്ടിക്കൊന്നു

crime scene tape with blurred forensic law enforcement background in cinematic tone and copy space

ബെംഗളൂരു ∙ ബിഹാർ സ്വദേശിയെ വെട്ടിക്കൊന്ന് മകളും സഹപാഠികാളും. പിതാവിൽ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ, സഹപാഠികളായ ആൺകുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളജ് വിദ്യാർഥിനിയായ മകൾ വെളിപ്പെടുത്തി. പെൺകുട്ടി ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്.

ബീഹാർ സ്വദേശിയായ ദീപക് കുടുംബത്തിനൊപ്പം ബംഗളൂരാണ് താമസം. ജി കെ വി കെ ക്യാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ദീപക്. സ്വകാര്യ കോളേജിൽ പഠിക്കുന്ന മൂത്ത മകളെയാണ് ദീപക് പീഡനത്തിനിരയാക്കിയത്. സ്ഥിരമായി ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും അതിന്റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവാണെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്‌ചയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ലൈംഗികാതിക്രമം നടത്തി. തുടർന്നാണ് പെൺകുട്ടി സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൊല നടത്തിയത്. ദീപക്കിനു 2 ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്. കലബുറഗി സ്വദേശിനിയായ രണ്ടാം ഭാര്യയിൽ 2 പെൺമക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here