Home Education അധ്യാപകനിയമനഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം

അധ്യാപകനിയമനഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ അധികം വൈകാതെ ജോലിയില്‍ എടുക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമായി. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ധനമന്ത്രി കെ.എന്‍..ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിക്ടേഴ്‌സ് ചാനല്‍ ക്ലാസുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ പഠനവും ഈ വര്‍ഷം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത് ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അധ്യാപകര്‍ തികയില്ല എന്നതിനാല്‍ ബിഎഡ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും ഫലം കാത്തിരിക്കുന്നവരെയും ഓണ്‍ലൈനില്‍ ക്ലാസ് എടുക്കാനായി നിയോഗിക്കാന്‍ ആലോചന ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് അധ്യാപക തസ്തികാ ലിസ്റ്റില്‍ വന്നിട്ടും നിയമനം കാത്തിരിക്കുന്നവരുടെ എതിര്‍പ്പിന് വഴിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here