ടീച്ചര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനുമാണ്ടെക്സസിലെ റൗണ്ട് റോക്ക് ഹൈസ്കൂളിലെ അദ്ധ്യാപികയായ റാണ്ടി ഷാവേരിയ(36)യെ അറസ്റ്റ് ചെയ്തത്. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ഒന്നിലധികം തവണ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് പ്രധാന ആരോപണം.
തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ റാണ്ടി ഷാവേരിയ സ്ഥാനം ഒഴിഞ്ഞിരുന്നു. മാത്രമല്ല അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ച സന്ദേശങ്ങള്‍ അശ്ലീല ചുവയുള്ളതാണെന്നും കണ്ടെത്തി. ഒക്ടോബറില്‍ ക്ലാസ് മുറിയില്‍ വെച്ച് ഷാവേരി വിദ്യാര്‍ത്ഥിയുമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ത്ഥി നല്കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യാര്‍ത്ഥിയുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്ന കുറ്റമാണ് അധ്യാപികയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ ഉയര്ന്നപ്പോളേ അധ്യാപിക സ്ഥാനം ഒഴിഞ്ഞ് അവധി എടുത്തെന്നും കാമ്പസിലേക്ക് അവര്‍ക്ക് മടങ്ങി എത്താന്‍ അനുവാദം ഇല്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ മാറ്റ് ഗ്രോഫ് വ്യക്തമാക്കി. ചൊവ്വാഴ്ച വില്യംസണ് കൗണ്ടി ജയിലിലേക്ക് ഷവേരിയ കൈമാറിയെങ്കിലും ബോണ്ട് കെട്ടിവെച്ചതോടെ അവരെ മോചിപ്പിച്ചു.
പോയവര്‍ഷം മെയ്യിലാണ് സെക്കന്‍ഡറി ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം അധ്യാപികയ്ക്ക് ലഭിക്കുന്നത്. നേരത്തെ പ്രാദേശിക സമൂഹത്തില്‍ ‘അഡോപ്റ്റ്-എ-ചൈല്‍ഡ്’ പദ്ധതിയും നടത്തിയിരുന്ന അധ്യാപിക എലമെന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയെ ദത്തെടുക്കയും ചെയ്തിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.