ക്ലാസില്‍ ശ്രദ്ധിക്കാതെ മറ്റ് കുട്ടികളോട് സംസാരിച്ച എട്ട് വയസ്സുകാരന്റെ കണ്ണില്‍ പേന എറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക തടവ്. പോക്സോ കോടതിയാണ് വിധി പറഞ്ഞത്.
2005 ജനുവരി 18 നായിരുന്നു സംഭവം. മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്. മൂന്നു ശസ്ത്രക്രിയ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ആറ് മാസത്തെ സസ്പെന്ഷന് ശേഷം വീണ്ടും ആ സ്കൂളില്‍ തന്നെ നിയമനം നല്‍കുകയായിരുന്നു.