ബ്രൈറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് സെലിബ്രിറ്റികൾ എത്തുന്നത് പതിവായിരിക്കുകയാണ്. വേദിയിൽ പെട്ടെന്നു ശ്രദ്ധ പിടിച്ചു പറ്റാം എന്നതാണ് നിയോൺ വസ്ത്രങ്ങളുടെ പ്രത്യേകത. ബോളിവുഡ് നടി താര സുതാരിയയും നിയോൺ വസ്ത്രത്തിൽ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. നിറത്തിൽ മാത്രമല്ല, ഡിസൈനിലും പുതുപരീക്ഷണമാണ് താര നടത്തിയത്. ഡിസൈനർ മന്ദിര വിക്കർ ഒരുക്കിയ സ്ട്രാപ്ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് ധരിച്ചത്.
കാഴ്ചയിൽ ചിത്രശലഭത്തിന്റെ ആകൃതിയാണ് ഈ വസ്ത്രത്തിന്. ടോപ്പിന്റെ അതേ നിറത്തിലുള്ള പാന്റിലും ഡിസൈനിങ്ങിന്റെ ഭംഗി. പോയിന്റഡ് ഹീൽസ് ഉള്ള വെള്ള ചെരുപ്പ് മാത്രമായിരുന്നു ആക്സസറി. സ്മോക്കി മേക്കപ് ആയിരുന്നു മറ്റൊരു പ്രത്യേകത.
സമ്മിശ്ര അഭിപ്രായങ്ങളാണ് ഈ സ്റ്റൈലിന് ഫാഷൻ ലോകത്തു നിന്ന് ലഭിക്കുന്നത്. സഭ്യതയ്ക്കു നിരക്കുന്നതല്ല എന്നും ചിരിവരുന്നു എന്നുx അഭിപ്രായപ്പെടുന്ന കമന്റുകൾ സോഷ്യൽ ലോകത്തുണ്ട്. എന്നാൽ ഫാഷൻ പരീക്ഷണങ്ങൾക്കു മുതിരുന്ന താരയെ അഭിനന്ദിക്കുന്നവരും നിരവധിയാണ്.