Home Cinema സാമന്തയ്‌ക്കെതിരെ തമിഴ്ജനത, സമൂഹമാധ്യമത്തില്‍ ഷെയിം ഓണ്‍ യൂ സാമന്ത ക്യാംപയിന്‍

സാമന്തയ്‌ക്കെതിരെ തമിഴ്ജനത, സമൂഹമാധ്യമത്തില്‍ ഷെയിം ഓണ്‍ യൂ സാമന്ത ക്യാംപയിന്‍

തമിഴ്പുലികളുടെ കഥ പറയുന്ന വെബ് സീരീസായ ഫാമിലിമാന്‍ 2 ില്‍ അഭിനയിക്കുന്ന നടി സാമന്തയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ട്വിറ്ററില്‍ ഷെയിം ഓണ്‍ യൂ സാമന്ത എന്ന ഹാഷ്ടാഗില്‍ ക്യാംപെയിനും ആരംഭിച്ചു. തമിഴ്പുലികളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സീരീസില്‍ ആണ് സാമന്ത തമിഴ് പോരാളിയായി അഭിനയിക്കുന്നത്. വേശ്യയായി അഭിനയിച്ചാലും തമിഴ് പുലിയായി അഭിനയിക്കരുതെന്ന പ്രതികരണങ്ങളും സമൂഹമാധ്യമത്തില്‍ എത്തുന്നുണ്ട്. തമിഴ് വംശത്തിന്റെ കാവലാളാണ് തമിഴ്പുലികള്‍ എന്ന നിലയിലുള്ള പ്രതികരണങ്ങളാണ് ട്വിറ്ററില്‍ വരുന്നത്. തമിഴരുടെ വികാരം വ്രണപ്പെടുത്ത കഥാപാത്രത്തില്‍ അഭിനയിച്ചതിന് സാമന്ത മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. എല്‍ടിടിഇ സ്വതന്ത്ര്യ സമരസേനാനികളുടെ സംഘടന ആണെന്നാണ് ചിലരുടെ ട്വീറ്റില്‍ പറയുന്നത്.

ആമസോണ്‍ പ്രൈമില്‍ നാളെ മുതലാണ് ദ ഫാമിലിമാന്‍ 2 സ്ട്രീമിംഗ് തുടങ്ങുക. തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. മനോജ് ബാജ്‌പേയ് ആണ് സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് സ്ട്രീമിംഗ് തുടങ്ങിയാല്‍ പ്രക്ഷോഭം തുടങ്ങുമെന്ന മട്ടിലും പ്രചാരണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here