താലിബാന് പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്‍സാദ തന്നെയാകുമെന്നും ഹിബത്തുല്ലയുടെ കീഴില്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ രാജ്യം ഭരിക്കുമെന്നും താലിബാന്. അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ താലിബാൻ ഊർജ്ജിതമാക്കി. അഖുൻസാദയുടെ അധ്യക്ഷതയിൽ കാണ്ഡഹാറിൽ യോഗം ചേർന്നു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനം അന്തിമമായെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഭരണമാതൃകയാകും താലിബാനും പിന്തുടരുക എന്നാണ് സൂചന. എല്ലാ പ്രവിശ്യകളിലും ഭരണം താലിബാന് ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രവിശ്യകളിലും ഗവര്‍ണര്‍മാരെയും പൊലീസ് മേധാവികളെയും പൊലീസ് കമാന്‍ഡര്‍മാരെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.