Home International പെണ്‍കുട്ടികളുടെയും വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം

പെണ്‍കുട്ടികളുടെയും വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം

 

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെയും 45 വയസ്സിന് താഴെയുള്ള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ താലിബാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. പോരാളികള്‍ക്ക് കല്യാണം കഴിക്കാനാണ് പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സണ്‍ ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷനാണ് ഇത്തരം നിര്‍ദ്ദേശം നല്‍കിയതെന്നും പറയുന്നു.

അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാന്‍ വിട്ട ശേഷം താലിബാന്‍ കൂടുതല്‍ കരുത്ത് പ്രാപിക്കുന്നതായാണ് വിവരം. കൂടുതല്‍ ജില്ലകള്‍ തങ്ങള്‍ കീഴടക്കിയതായി താലിബാന്‍ അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാന്റെ വടക്കു കിഴക്കന്‍ പ്രദേശമായ ഥാക്കറില്‍ പുരുഷന്‍മാരോട് താടി വളര്‍ത്താനും സ്ത്രീകളോട് വീടിന് പുറത്തിറങ്ങരുതെന്നും കഴിഞ്ഞ ദിവസം ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉച്ചത്തില്‍ സംസാരിക്കുന്നതിനും താലിബാന്‍ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഉടന്‍ വിവാഹം കഴിപ്പിക്കണമെന്ന് താലിബാന്‍ തീരുമാനം കമാന്‍ഡര്‍മാര്‍ അടിച്ചേല്‍പിക്കുന്നതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here