Home KERALA കേരളത്തില്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

കേരളത്തില്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിതീവ്രമായ വ്യാപനമാണ് സംസ്ഥാനത്തുള്ളതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അനാവശ്യ സിടി സ്‌കാനുകള്‍ രോഗികള്‍ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സ്‌കാനിംഗ് റേഡിയേഷന്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു. രാജ്യത്ത് ഓക്‌സിജന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നുവെന്നും നൈട്രജന്‍ പ്ലാന്റുകള്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, വാരാന്ത്യ നിയന്ത്രണങ്ങളേക്കാള്‍ കൂടുതല്‍ കര്‍ശനമാകും നാളെ മുതല്‍ ഞായറാഴ്ച വരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ സമ്മതിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here