Home Top News സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി; എല്ലാം പിന്നീടെന്ന് സ്വപ്ന

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി; എല്ലാം പിന്നീടെന്ന് സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി.
ജയിലില്‍ നിന്ന് ഇറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. ‘പിന്നീട് പറയാം’ എന്ന് മാത്രം പ്രതികരിച്ച് അമ്മയ്ക്കൊപ്പം കാറില്‍ കയറി. ബാലരാമപുരത്തെ വീട്ടില്‍ നിന്നാണ് അമ്മ രാവിലെ ഒമ്പത് മണിയോടെ ഈ കുടുംബ വീട്ടില്‍ നിന്നാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുവരാന്‍ പോയത്. ഇതിനു ശേഷം രണ്ടു തവണ പോലീസ് ഇവിടെയെത്തി നിരീക്ഷണം നടത്തി മടങ്ങി.

സുരക്ഷ പരിഗണിച്ച ജയില്‍ സൂപ്രണ്ട് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസിന്റെ സുരക്ഷയും ഒരുക്കിയിരുന്നു. എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

സ്വര്‍ണക്കടത്ത് അടക്കം ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍ മോചനം സാധ്യമായത്. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും 29 ദിവസവും കഴിഞ്ഞാണ് സ്വപ്ന ജയില്‍ മോചിതയാകുന്നത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പല കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച സ്വപ്നയ്ക്ക് 28 ലക്ഷത്തോളം രൂപയും മറ്റ ജാമ്യ വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് അമ്മ പ്രഭ സുരേഷിനൊപ്പമാണ് സ്വപ്ന മടങ്ങിയത്. സ്വപ്നയുടെ ബാലരാമപുരത്തെ വീട്ടിലേക്കാണ് സ്വപ്ന പോകുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here