Home KERALA സുരേഷ് ഗോപി ചികിത്സയില്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വരാനിരിക്കെ ആശുപത്രിയില്‍

സുരേഷ് ഗോപി ചികിത്സയില്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വരാനിരിക്കെ ആശുപത്രിയില്‍

 

കൊല്ലം: ന്യുമോണിയ ബാധയെ തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here