Home KERALA സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ: സുരേഷ് ഗോപി എം പി ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയൊരു പനിയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നു ഇല്ലെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും രോഗബാധിതരാകാതെ സുരക്ഷിതരായിരക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നേരത്തേ നടൻ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here