Home POLITICS ലോക്ഡൗണ്‍ ലംഘനം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തേക്കും; ലോക്ഡൗണില്‍ കോഴിക്കോട് നിന്നും...

ലോക്ഡൗണ്‍ ലംഘനം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തേക്കും; ലോക്ഡൗണില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് അനുമതിയില്ലാതെ യാത്ര വിവാദത്തില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തേക്കും.
എപ്പിഡെമിക് ആക്ട് പ്രകാരമായിരിക്കും കേസ്.ലോക്ഡൗണില്‍ കോഴിക്കോട് നിന്നും
തിരുവനന്തപുരത്തേക്ക് അനുമതിയില്ലാതെ യാത്ര നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്‌.
കോഴിക്കോട് ഉള്ള്യേരിയിലെ വസതിയില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന്‍ യാത്ര ചെയ്തത്. വാര്‍ത്താസമ്മേളനം നടത്തുന്നതിനായാണ് തിരുവനന്തപുരത്തേക്ക് പോയത്.പ്രധാനമന്ത്രിയുടെ ലോക് ഡൗൺ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തുന്ന യാത്ര വിവാദമായിക്കുകയാണ്. നിന്നിടത്ത് തന്നെ നിൽക്കാൻ പറഞ്ഞ പ്രധാനമന്ത്രിയെ വെല്ലുവെള്ളിച്ചു കൊണ്ട് കെ സുരേന്ദ്രന്റെ ലോക സഞ്ചാരം എന്തിനെന്ന ചോദ്യം ബിജെപിക്ക് അകത്തു പുറത്തും ഉയരുന്നു. 31ന് കോഴിക്കോട്ട് വാർത്താ സമ്മേളനം നടത്തിയ സുരേന്ദ്രൻ ഇന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയതോടെയാണ് ലോക് ഡൗൺ ലംഘനം പോലീസ് ശ്രദ്ധയിൽപ്പെട്ടത്.

കേന്ദ്ര നേതൃത്വത്തെയടക്കം വിവരം ധരിപ്പിച്ചശേഷമാണ് യാത്ര നടത്തിയതെന്നും ഔദ്യോഗിക വാഹനത്തില്‍ വരുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും കെ.സുരേന്ദ്രന്റെ പറഞ്ഞു. ഔദ്യോഗിക ചുമതലകള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. ലോക്ക്ഡൗണ്‍ തീരുന്നതുവരെ തിരുവനന്തപുരത്ത് തന്നെയാകും താമസിക്കുകയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.സേവാ ഭാരതിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ യാത്രാ പെർമിറ്റ് സംഘടിപ്പിച്ച ഒരു വാഹനത്തിൻ്റെ മറവിലാണ് സഞ്ചാരം എന്നും പോലീസിന് വിവരം ലഭിച്ചു. ലോക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കണമെന്നാണ് ഉത്തരവ്‌. അത്യാവശ്യ കാര്യങ്ങൾക്ക്‌ മാത്രമേ പുറത്തിറങ്ങാവൂ. എന്നിട്ടും ഇതെല്ലാം അട്ടിമറിച്ചാണ് സുരേന്ദ്രൻ്റെ യാത്രയും വാർത്താ സമ്മേളനവും.

LEAVE A REPLY

Please enter your comment!
Please enter your name here