കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി. വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.വിചാരണക്കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചു.
വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത്.എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടകയ്ക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.