മുന്‍ പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നതായി പ്രചാരണം. ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക് ഡൗണ്‍ കാലത്ത് റിലീസിന് എത്തുന്നതായി വിവരം.
ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008ല്‍ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി.
ചിത്രത്തില്‍ നായകന് മലയാളിയായ നിഷാന്ത് സാഗറാണ്. 2006-087 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.