Home Articles സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ് ശബരിമല വിഷയം: യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്; ചെന്നിത്തലയുടെ മറുപടി തൃപ്തികരം

സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ് ശബരിമല വിഷയം: യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്; ചെന്നിത്തലയുടെ മറുപടി തൃപ്തികരം

 

കോട്ടയം: സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ്. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ്. എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എന്നാല്‍ എന്‍എസ്എസ് നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ തങ്ങല്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിലേക്ക് മൂന്ന് മുന്നണികളും എത്തിയില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജന. സെക്രട്ടറി വിമര്‍ശിക്കുന്നത്.

വിഷയത്തില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നടത്തിയ വിമര്‍ശനത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതും, നിയമസഭയില്‍ എം വിന്‍സെന്റ് ബില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും ചെന്നിത്തല വിശദീകരിച്ചിരുന്നു. സ്പീക്കറുടെ നിലപാട് മൂലമാണ് ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നതെന്നും ചെന്നിത്തല മറുപടി നല്‍കി. വിശദീകരണത്തിലൂടെ യുഡിഎഫ് നിലപാട് വ്യക്തമാക്കിയെന്ന് എന്‍എസ്എസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here