Home KERALA കോന്നി അതിരുങ്കലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോള്‍ ഏറ്റെടുക്കണമെന്ന് പൊലീസിന്റെയും നാട്ടുകാരുടയും...

കോന്നി അതിരുങ്കലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോള്‍ ഏറ്റെടുക്കണമെന്ന് പൊലീസിന്റെയും നാട്ടുകാരുടയും ഭീഷണിയും സമ്മര്‍ദ്ദവും; പിതാവിനെ ആശുപത്രിയിലാക്കി വീട്ടിലെത്തിയ അമ്മയും മകനും ഒരു സാരിയില്‍ തൂങ്ങി മരിച്ചു:

കോന്നി: ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയ ഗൃഹനാഥനെ അസുഖ ബാധിതനായപ്പോള്‍ ഏറ്റെടുക്കാനുളള സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് അമ്മയും മകനും തൂങ്ങി മരിച്ചു. കോന്നി കൂടല്‍ അതുരങ്കലിലാണ് സംഭവം.

അതിരുങ്കല്‍ കാരക്കാക്കുഴി പാക്കണ്ടത്തില്‍ വസുമതി (55), മകന്‍ മനോജ് (31) എന്നിവരെയാണ് വീടിന്റെ അടുക്കള കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇരുവരും മാത്രമാണ് ഇവിടെ താമസിച്ചു വരുന്നത്. ഇന്നലെ രാത്രി പത്തിനു ശേഷമാണ് സംഭവം. ഒരു സാരി രണ്ടായി മുറിച്ച് കുരുക്കിട്ടാണ് ഇരുവരും തൂങ്ങിയത്. വസുമതിയെയും മക്കളെയും 20 വര്‍ഷം മുമ്പ് ഭര്‍ത്താവ് മോഹനന്‍ ഉപേക്ഷിച്ചിരുന്നു. വസുമതി ജോലിയ്ക്ക് പോയാണ് മക്കളെ പുലര്‍ത്തിയിരുന്നത്.

മോഹനന്‍ ഇഞ്ചപ്പാറയിലെ ഷെ്ഡില്‍ താമസിച്ചു വരികയായിരുന്നു.ഇതു വഴി ജോലിയ്ക്ക് പോകുമായിരുന്ന വസുമതിയെ മോഹന്‍ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് കൂടല്‍ പൊലീസില്‍ പരാതികള്‍ ഉള്ളതായി പറയപ്പെടുന്നു. ശനിയാഴ്ച ഷെഡിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട മോഹനെ ആശുപത്രിയിലെത്തിക്കാന്‍ ഗ്രാമ പഞ്ചായത്തംഗവും പൊലീസും ഇരുവര്‍ക്കും മേലേ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഞായറാഴ്ച സന്ധ്യയോടെ മോഹനന് മറ്റൊരാളെ കൂട്ടിരിപ്പിന് തയാറാക്കിയ ശേഷം ആശുപത്രിയില്‍ നിന്നും മനോജ് വീട്ടിലെത്തിയിരുന്നു.

ഇന്നലെ രാവിലെ പിറവന്തൂരില്‍ വിവാഹം കഴിപ്പിച്ചയച്ച മകള്‍ മായ ഏറെ നേരം ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരോട് തിരക്കാന്‍ പറയുകയായിരുന്നു. അയല്‍ക്കാര്‍ എത്തി ജനാലയിലൂടെ നോക്കുമ്പോഴാണ് ഇരുവരും തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കൂടല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മോഹനെ ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബില്‍ പ്രവേശിപ്പിച്ചു.ഭര്‍ത്താവിനെ ഏറ്റെടുക്കാന്‍ ഇവര്‍ക്കുമേവല്‍ പൊലീസും നാട്ടുകാരുടെയും ഏറെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പറയപ്പെടുന്നു. . വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. ഒടുക്കം മനസില്ലാ മനസോടെ പിതാവിനെ ആശുപത്രിയിലാക്കിയ അമ്മയും മകനും വീട്ടില്‍ മടങ്ങിയെത്തി തൂങ്ങി മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here