മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണെന്നും ഇന്നലെ കണ്ടത് യഥാര്‍ത്ഥ പിണറായി വിജയനെ ആണെന്നും കെ. സുധാകരന് പറഞ്ഞു. അവ്യക്തമായ ആരോപണങ്ങള്‍ നല്ലതല്ല. താന്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റ്. പിണറായി ഇരിക്കുന്ന കസേരയുടെ മഹത്വം കാണിക്കണം. പിണറായിയെ പോലെ താഴ്ന്ന് സംസാരിക്കാന്‍ തനിക്ക് ആകില്ല.
പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞിട്ട് താന്‍ സ്വകാര്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ചോര്‍ന്നതിന്റെ കുറ്റം തനിക്കല്ല. പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.