Home NATIONAL ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 157 പോയന്റ് ഉയര്‍ച്ചയില്‍

ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 157 പോയന്റ് ഉയര്‍ച്ചയില്‍

മുംബൈ: നേട്ടത്തില്‍ തന്നെ വ്യാപാരം ആരംഭിച്ച് ഓഹരിവിപണി. സെന്‍സെക്‌സ് 157 പോയന്റ് നേട്ടത്തില്‍ 37,651ലും ദേശീയ സൂചികയായ നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 11,113ലും വ്യാപാരം നടത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത 869 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 266 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

എച്ച്ഡിഐഎല്‍, ദേവന്‍ ഹൗസിങ്ങ്, ഭാരത് ഹെവി ഇലട്രിക്കല്‍സ്, വക്രാന്‍ജി, എന്‍ബിസിസി (ഇന്ത്യ) എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ്, കോക്‌സ് ആന്റ് കിങ്ങ്‌സ് ലിമിറ്റഡ്, സിജി പവര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, സ്വാന്‍ എനര്‍ജി ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here