Home Health ‘അധിക സ്റ്റിറോയിഡ് ഉപയോഗം ഓക്‌സിജന്‍ അളവ് കുറയ്ക്കും”

‘അധിക സ്റ്റിറോയിഡ് ഉപയോഗം ഓക്‌സിജന്‍ അളവ് കുറയ്ക്കും”

കോവിഡ് ലക്ഷണങ്ങള്‍ കുറവുള്ളവര്‍ സ്റ്റിറോയിഡ് ഉപയോഗിക്കുന്നത് രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുമെന്ന് മുന്നറിയിപ്പ്. എയിംസ് മേധാവി ഡോ. റണ്‍ദീപ് ഗുലേറിയ ആണ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായി സിടി സ്‌കാനുകള്‍ എടുക്കുന്നതും അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. തുടരെ സിടി സ്‌കാന്‍ എടുക്കുന്നത് കടുത്ത റേഡിയേഷനും ഭാവിയില്‍ കാന്‍സര്‍ വരെ ഉണ്ടാക്കുമെന്നുമാണ് റണ്‍ദീപ് അറിയിച്ചത്. ഒരു തവണ സിടി സ്‌കാന്‍ എടുക്കുന്നത് മുന്നൂറ് തവണ ചെസ്റ്റ് എക്‌സ്‌റേ എടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷണങ്ങള്‍ കുറവുള്ളവരിലെ സ്റ്റിറോയിഡ് ഉപയോഗം പ്രതികൂല റിസള്‍ട്ട് ഉണ്ടാക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം കൂടുന്നതിനെ തുടര്‍ന്ന് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കോവിഡ് രോഗികളെ പരിശോധിക്കാന്‍ നിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് വൈറസ് ബാധിച്ച് ആദ്യ അഞ്ച് ദിവസങ്ങളില്‍ സ്റ്റിറോയിഡ് ഉപയോഗം പ്രയോജനപ്പെടില്ലെന്നും റണ്‍ദീപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here