Home NATIONAL കേന്ദ്രത്തെ കാത്തിരുന്നിട്ട് കാര്യമില്ല, വിദേശവാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍

കേന്ദ്രത്തെ കാത്തിരുന്നിട്ട് കാര്യമില്ല, വിദേശവാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍

വിദേശങ്ങളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ തയ്യാറെടുത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടക, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ വാക്‌സിനായി ആഗോള ടെന്‍ഡര്‍ പിടിക്കാന്‍ ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
നേരത്തെ മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാനമായി കോവിഡ് വാക്‌സിനായി ആഗോള ടെന്‍ഡറിനായി തയ്യാറായിരുന്നു. ആവശ്യത്തിനുള്ള വാക്‌സിനുകള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് എത്തിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. എന്നാല്‍ ഇതിനകം പതിനെട്ട് കോടി ഡോസ് വാക്‌സിനുകള്‍ ഇതിനോടകം തന്നെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കി കഴിഞ്ഞു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വരുന്ന മൂന്ന് ദിവസത്തില്‍ കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്നും 90 ലക്ഷം കോവിഡ് വാക്‌സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേന്ദ്രം പറയുന്നു.

ആന്ധ്രാപ്രദേശും തെലുങ്കാനയും ആഗോള ടെന്‍ഡര്‍ പിടിക്കുമെന്ന് അറിയിച്ചു. സ്പുട്‌നിക് വാക്‌സിന്‍ ലഭിക്കാനാണ് ആന്ധ്രാപ്രദേശ് ശ്രമിക്കുന്നത്. സ്പുട്‌നികിന് പുറമേ മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവ ഉള്‍പ്പെടെ നാല് കോടി ഡോസിനാണ് ഉത്തര്‍പ്രദേശ് ഓര്‍ഡര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here