Home KERALA സ്കൂൾ സമയക്രമം നീട്ടാൻ ആലോചനയുമായി സംസ്ഥാന സർക്കാർ

സ്കൂൾ സമയക്രമം നീട്ടാൻ ആലോചനയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനസമയം  നീട്ടാനുള്ള ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. നിലവിൽ ഉച്ചവരെയാണ് പ്രവർത്തനം എന്നാൽ ഇത് പര്യാപ്തമല്ല എന്ന് പരാതികൾ ഉയർന്നിരുന്നു. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് പൊതുവിഭ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് കൂടുതൽ ചര്‍ച്ചകള്‍ നടക്കും. വിദഗ്ധാഭിപ്രായത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുക.കുട്ടികള്‍ തമ്മിൽ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്.

അതേസമയം, പ്ലസ് വൺ സീറ്റുക്ഷാമം പരിഹരിക്കാൻ താത്കാലിക ബാച്ചുകള്‍ തുടങ്ങാനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഏഴു ജില്ലകളിലായി 65ഓളം താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഹയര്‍ സെക്കണ്ടറി വിഭാഗം നിര്‍ദേശം മുന്നോട്ടു വെച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളിലുമാണ് അധിക ബാച്ചുകള്‍ ആവശ്യമായി വരിക.

LEAVE A REPLY

Please enter your comment!
Please enter your name here