Home Education എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു

 

എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ശതമാനം ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 98.8 ശതമാനമായിരുന്നു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി ഫലം ലഭ്യമാണ്.

നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 22,947 സെന്ററുകളാണ് ഉണ്ടായിരുന്നത്. പ്രൈവറ്റ് വിഭാഗത്തില്‍ 991 പേര്‍ പരീക്ഷ എഴുതി. 12701 അധ്യാപകര്‍ മൂല്യനിര്‍ണയത്തിന് എത്തി. 72 ക്യാംപുകള്‍ മൂല്യനിര്‍ണയത്തിനായി ഒരുക്കിയിരുന്നു. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി. ടിഎച്ച്എസ്എല്‍സി, ടിഎസ്സ്എസ്എല്‍സി, എസ്എസ്എല്‍പി ( ഹിയറിംഗ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here