Home Education SSLC പരീക്ഷ മാര്‍ച്ച് 31ന് ; HSE,VHSE മാര്‍ച്ച് 30 മുതല്‍ : തീയതികൾ പ്രഖ്യാപിച്ച്...

SSLC പരീക്ഷ മാര്‍ച്ച് 31ന് ; HSE,VHSE മാര്‍ച്ച് 30 മുതല്‍ : തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കും.

മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് ഹയർസെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷ.ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയാണ് പ്ലസ് ടു പ്രാക്ടിക്കൽ നടക്കുകയെന്നും, വി എച്ച് എസ് ഇ പ്രാക്ടിക്കൽ ഫ്രെബുവരി 15മുതൽ മാർച്ച് 15 വരെയായിരിക്കും. ഹയർസെക്കന്ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here