Home Govt Release ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

 

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല. കോവിഡ്19 ഡേറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായാണ് പുതിയ നിയമനം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സര്‍വ്വീസില്‍ തിരികെ എടുത്തു.

വിവാദങ്ങള്‍ക്ക് ശേഷം പ്രധാന സ്ഥാനത്തേക്ക് ശ്രീറാം എത്തുന്നത് ഇപ്പോഴാണ്. കോവിഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉള്ള സംവിധാനങ്ങള്‍ ഇനി ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍ ആകും. ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു നിലവില്‍ ഇദ്ദേഹം. ചികിത്സാകേന്ദ്രങ്ങള്‍, ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങളുടെ ലഭ്യത, കിടക്കകള്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തയ്യാറാക്കുക എന്നതും ശ്രീറാമിന് കീഴിലെ പുതിയ സംവിധാനത്തിന്റെ ചുമതല ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here