പിയുഷ്.എസ് മാടമണ്‍
ഓസ്ട്രേലിയ: കോവിഡ് വ്യാപനം തുടരുന്നതിനിടയിലും സഹജീവികള്‍ക്ക് കരുതലും കൈതാങ്ങുമാകുകയാണ് ഓസ്ട്രേലിയിയലെ ശ്രീനാരായണ മിഷന്.
പെര്‍ത്തില്‍ ഏറ്റവുമധികം കഷ്ടത അനുഭവിച്ചത് സ്റ്റുഡന്റ് വിസയിലും ടെന്പരറി വിസയിലും വര്‍ക്കിംഗ് ഹോളീഡെ വിസ്സയിലും ഉള്ളവരാണ്. ജോലി നഷ്ടപെടുന്ന സാഹചര്യം മറ്റൊരു വരുമാനം കണ്ടെത്താനുളള സാഹചര്യവും ഇല്ലാത്തരവാരാണ് ഏറെയും . കൂടുതലും കൊച്ചു കുട്ടികളോടും കൂടിയ കുടുംബങ്ങളാണ ഇവിടെ ഉളളത്. ഇവര്‍ക്കായി വിപുലമായ സഹായ പദ്ധതികളാണ് ശ്രീനാരായണ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തം നീട്ടിയിരിക്കുകയാണ് ശ്രീ നാരായണ മിഷന് പെര്‍ത്ത്.
വെസ്റ്റേണ്‍ ഓസ്ട്രേലിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷകാലമായി ശ്രീ നാരായണ ഗുരുവിന്റെ ദര്ശന്ഗളെയും മൂല്യങ്ങളെയും ഉയര്‍ത്തി കാട്ടി കൊണ്ടു പ്രവര്‍ത്തിച്ചുവരുന്ന ചാരിറ്റി ഓര്ഗൈനൈസേഷനാണ് ശ്രീ നാരായണ മിഷന് പെര്‍ത്ത്. സഹജീവികളോട് അനുകമ്പയും സഹാനുഭൂതിയും പുലര്ത്തണമെന്നുളള ഗുരു കല്പനയെ അടിവരയിട്ടുറപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണ് ശ്രീ നാരായണ മിഷന് പെര്‍ത്ത് നടത്തിയിരിക്കുന്നത്.
ഏകദേശം 321 ഓളം പേര്‍ക്ക് നാളിതുവരെ സഹായം എത്തിച്ചിട്ടുണ്ട്. ഈ സഹായഹസ്തം ജൂണ്‍ മാസം വരെ തുടരുന്നതുമാണ്. ഇതു കൂടാതെ ഒരു കുടുംബത്തിനു ചികിത്സാ ധനസഹായവും എത്തിച്ചു നല്കി. ജോലി നഷ്ടപെട്ടവര്‍ക്ക് വേണ്ട മാര്ഗ്ഗനിര്ദ്ദേശന്ഗളും താല്കാലിക ജോലി വാഗ്ദാനഗളുംനല്കി.
അന്‍പതോളം വോളന്റിയേഴ്സ് അടങ്ങുന്ന ഒരു ടീം തന്നെ ശ്രീ നാരായണ മിഷന് പെര്ത്തിനുവേണ്ടി പ്രവര്‍ത്തന രംഗത്തുണ്ട്. പെര്‍ത്തിലെ രണ്ടു പ്രധാന യൂണിവേഴ്സിറ്റികളായ Curtin ന്റെയും ECU ന്റെയും രണ്ടു ക്യാമ്പസുകളിലുമുളള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നതാണ്.
10 ഓളം ആതുരസേവന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ട് 40ഓളം പേര് വര്‍ഷങ്ങള്‍ അനുഭവസന്പത്തുളള 2 പ്രെഫഷണല്‍ ക്ളീനിംഗ് കമ്പനികളുടെ സഹകരണത്തോടെ പെര്‍ത്തിലെ സ്കൂളുകളുടെയും ചൈല്‍ഡ് കെയര്‍ സെന്റെറുകളുടെയും ഇന്ഫെക്ഷന് കണ്ട്രോള് ആന്‍ഡ് sanitization ക്ലീനിങിന് സഹകരിക്കാം എന്ന് സ്കൂളധികൃതരെയും എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്മെന്റിനെയും ശ്രീ നാരായണ മിഷന് പ്രവര്‍ത്തക സമിതി അറിയിച്ചിട്ടുണ്ട്.
പ്രതിവാരം നടത്തിവരുന്ന സൗജന്യ യോഗ പരിശീലനവും പ്രാര്ത്ഥാനായോഗവും ഇപ്പോള്‍ ലൈവ് സ്ക്രീനിംഗിലൂടെ സംഘടിപ്പിക്കുന്നുണ്ട്.
https://nsmperth.com/ എന്ന വെബ്സൈറ്റ് മുഖേനയോ https://www.facebook.com/Sree-Narayana-Mission-Perth-100657138044691/ഫേസ്ബുക്ക് പേജ് മുഖേനയോ
ശ്രീ നാരായണ മിഷന് പെര്‍ത്ത്, പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്.