Home Top News സോളാര്‍ പീഡനക്കേസ്; സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങി ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍...

സോളാര്‍ പീഡനക്കേസ്; സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങി ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, െ ഹെബി ഈഡന്‍, എ.പി. അനില്‍കുമാര്‍, ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രതികള്‍

ന്യൂഡല്‍ഹി:സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ .പ്രാഥമിക അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയോട് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാവാന്‍ സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ഇന്നു ഉച്ചയോടെ പരാതിക്കാരി സിബിഐ ആസ്ഥാനത്ത് എത്തി. കേസന്വേഷണം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടിരുന്നു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രതികളായ കേസുകളാണ് സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറി വിജ്ഞാപനമിറക്കിയത്.പൊലീസിന്റെ കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്നു കാണിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം സര്‍ക്കാര്‍ സി ബി ഐയ്ക്ക് വിട്ടത്. സോളാര്‍ കേസിലെ പ്രതിയായ പരാതിക്കാരിയെ ഔദ്യോഗിക വസതികള്‍ ഉള്‍പ്പടെ പലസ്ഥലങ്ങളിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2016-ലാണ് പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ലൈംഗിക പീഡനങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ടായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്‌സണല്‍ മന്ത്രാലയം പരാതിയുടെ പകര്‍പ്പ് സി.ബി.ഐക്ക് കൈമാറുകയാണ് ഉണ്ടായത്. ഇങ്ങനെ ഒന്ന് ലഭിക്കുമ്പോള്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുക എന്നുളളത് സി.ബി.ഐ. നടപടിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണമുള്‍പ്പടെയുളള പ്രാഥമിക അന്വേഷണം നടത്തുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here