Home KERALA ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങള്‍

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങള്‍

 

കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടിഒ ഓഫീസ് സാക്ഷ്യം വഹിച്ചത് തികച്ചും നാടകീയമായ രംഗങ്ങള്‍ക്കാണ്. ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നീ സഹോദരന്‍മാരുടെ പ്രവൃത്തി പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ് സമൂഹമാധ്യമ മലയാളികള്‍ക്കിടയില്‍.

വാന്‍ യാത്രകള്‍ നടത്തുന്ന വ്‌ളോഗര്‍ സഹോദരന്‍മാരാണ് ലിബിനും എബിനും. ഇവരുടെ ട്രാവലര്‍ അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ഇതേ തുടര്‍ന്ന് പിഴയും നികുതി കുടിശ്ശികയും മറ്റും അടയ്ക്കാന്‍ ആവശ്യപ്പെട്ട് സഹോദരങ്ങളോട് എംവിഡി ഓഫീസില്‍ എത്താനും ആവശ്യപ്പെട്ടു. ഓഫീസില്‍ എത്തും മുമ്പ് തന്നെ തങ്ങളുടെ ഫോളോവേഴ്‌സിനോട് ഓഫീസിലേക്ക് എത്താന്‍ ഇവര്‍ യൂട്യൂബ് ചാനലിലൂടെ ആഹ്വാനം ചെയ്തിരുന്നു. 42,400 രൂപ പിഴ അടയ്ക്കാന്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങാതെ തങ്ങളെ മര്‍ദ്ദിക്കുന്നെന്ന് പരാതിയുമായി ഓഫീസില്‍ ബഹളം വയ്ക്കുകയാണ് ഇവര്‍ ചെയ്തത്.

ഇവരുടെ ആഹ്വാനത്തെ തുടര്‍ന്ന് ഫോളോവേഴ്‌സ് ഓഫീസ് പരിസരത്ത് കൂട്ടംകൂടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയില്‍ എടുക്കുന്നത്. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഈ നാടകീയ രംഗങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് അനുകൂലമായും പ്രതികൂലമായും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കോവിഡ് മാനദണ്ഡലംഘനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here