Home Cinema നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി ആറ് മാസത്തെ സമയം കൂടി

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി ആറ് മാസത്തെ സമയം കൂടി

 

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. സുപ്രീംകോടതിയാണ് വിചാരണ കോടതിക്ക് ഇതിനുള്ള അനുമതി നല്‍കിയത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കേസിന്റെ വിചാരണയ്ക്ക് സമയം ദീര്‍ഘിപ്പിക്കുന്നത്.

സുപ്രീംകോടതിക്ക് പ്രത്യേക കോടതി ജഡ്ജി നേരിട്ട് കത്ത് നല്‍കുകയായിരുന്നു. കേസിന്റെ വിചാരണ ഓഗസ്റ്റിനകം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. മൂന്നൂറില്‍ അധികം സാക്ഷികളുടെ മൊഴിയാണ് കേസില്‍ രേഖപ്പെടുത്താനുള്ളത്. നൂറില്‍ അധികം സാക്ഷികളുടെ മൊഴി ഇനിയും രേഖപ്പെടുത്താന്‍ ബാക്കിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here