Home KERALA സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കി ; 10 ദിവസത്തിനകം മഠം വിട്ടു പോകണമെന്ന്...

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കി ; 10 ദിവസത്തിനകം മഠം വിട്ടു പോകണമെന്ന് നിര്‍ദേശം

കൊച്ചി: സഭയിലെ സന്യാസിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് ശ്രദ്ധേയയായ സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കി. എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്നും പുറത്താക്കിയ ലൂസി 10 ദിവസത്തിനകം മഠം ഒഴിഞ്ഞു പോകണമെന്ന നിര്‍ദേശം രേഖാമൂലം അധികൃതര്‍ നല്‍കി. എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ 10 ദിവസത്തിനകം പറയണം. പുറത്താക്കിയാല്‍ ഒരു അവകാശവും ഉണ്ടാകില്ല. ഇതിനാല്‍ സ്വമേധായാ പുറത്ത് പോകണം

uploads/news/2019/08/327905/luzy-let.jpg

സഭാചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം അനുസരിച്ചാണ് നടപടിയെന്ന് സുപ്പീരിയര്‍ ജനറാള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. നേരത്തേ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി സഭയില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നാണ് ലൂസി കളപ്പുര പ്രതികരിക്കുന്നത്. തന്നെ മാനസീകമായും ശാരീരികമായും ആദ്ധ്യാത്മീകമായും തളര്‍ത്തി ഭയപ്പെടുത്തി നിശബ്ദയാക്കാനുള്ള ശ്രമങ്ങള്‍ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായി നേരത്തേ സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചിരുന്നു.

നേരത്തേ സഭയിലെ സന്യാസിനികള്‍ നേരിടുന്ന അനീതികള്‍ പരസ്യമായി പ്രതികരിച്ചതിന് സഭ സിസ്റ്റര്‍ ലൂസിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് കാര്‍ വാങ്ങി, സഭയുടെ അനുവാദം കൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചു, മാധ്യമങ്ങളില്‍ ലേഖനം എഴുതി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മദര്‍ ജനറാളാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കാന്‍ മദര്‍ ജനറാളിനെ കാണാന്‍ പോകില്ലെന്നും പകരം എഴുതി നല്‍കുമെന്നും ലൂസി കളപ്പുരയും പറഞ്ഞിരുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിലൂടെ ആദ്ധ്യാത്മിക ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചു എന്നതാണ് പ്രധാനമായും സഭ ഉയര്‍ത്തിയ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here