കഴിഞ്ഞ ദിവസം നടിമാരായ ഭാവന, ശില്പ ബാല, മൃദുല മുരളി, രമ്യാ നമ്പീശന് ഗായിക സയനോര എന്നിവര്‍ നൃത്തം വയ്ക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറല്‍ ആയിരുന്നു. സയനോരയുടെയും മറ്റും വസ്ത്രധാരണത്തെ ആക്ഷേപിച്ചുകൊണ്ടും ബോഡിഷെയ്മിങ്
നടത്തി നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരികയും ചെയ്തു. താരം തന്നെ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’ എന്ന ഹാഷ്ടാഗോടെ നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി.
സയനോരയ്ക്കും സുഹൃത്തുക്കൾക്കും ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തുക്കളും. സയനോരയും സംഘവും നൃത്തം ചെയ്ത അതേ ഗാനത്തിന് ചുവടുകൾ വച്ചാണ് സിതാരയും സംഘവും പിന്തുണ അറിയിച്ചിരിക്കുന്നത്.
https://www.instagram.com/p/CT4wPf2AdCx/?utm_source=ig_embed&utm_campaign=embed_video_watch_again