Home Cinema ചതുരത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

ചതുരത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ ‘ചതുരം’ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായെന്ന വിവരം സിദ്ധാര്‍ഥ് ഭരതന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘സെന്‍സര്‍ കഴിഞ്ഞു. ഒരു ശുദ്ധ എ പടം’ എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാര്‍ഥ ഭരതന്‍ ‘ചതുര’ത്തിന്റെ എ സര്‍ട്ടിഫിക്കേറ്റ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ചതുരത്തിന്റെ തിരക്കഥയും സിദ്ധാര്‍ഥ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ള സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്. വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം അഖില്‍ രാജ് ചിറയില്‍, , അസ്സോസിയേറ്റ് ഡയറക്ടര്‍ അംബ്രോ, എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

സൗബിന്‍ നായകനായ ജിന്നാണ് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം. സട്രെയ്റ്റ് ലൈന്‍സ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് ഗോപിനാഥാണ്. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. മുണ്ടക്കയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here