കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ നിയമസഭയില്‍ പ്രസംഗിക്കവേ മുണ്ട് അഴിഞ്ഞ് പോയത് കൂട്ടച്ചിരിപടര്ത്തി. ഇതറിയാതെ പ്രസംഗം തുടര്‍ന്ന സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അടുത്ത് വന്ന് ചെവിയില്‍ കാര്യം പറയുകയായിരുന്നു.
ശിവകുമാര്‍ പറഞ്ഞ ഉടന്‍ കാര്യം തിരിച്ചറിഞ്ഞ സിദ്ധരാമയ്യ കുനിഞ്ഞ് മുണ്ടെടുത്ത് ഉടുത്ത് സീറ്റില്‍ ഇരുന്നു. പിന്നീട് പ്രസംഗം തുടരുകയും ചെയ്തു. മൈസൂർ കൂട്ട ബലാത്സംഗത്തിൽ പോലീസിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. കോവിഡാനന്തരം തടി കൂടി, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്നായിരുന്നു അദ്ദേഹം പ്രസംഗം തുടർന്നു കൊണ്ട് വ്യക്തമാക്കിയത്. ഇത് സഭയിൽ ചിരി പടർത്തുകയും ചെയ്തു.