Home NATIONAL പഞ്ചാബില്‍ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍

പഞ്ചാബില്‍ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍

 

പഞ്ചാബില്‍ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകും. ഇതിനായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സമ്മതം അറിയിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ഇന്ന് അമരീന്ദര്‍ സിംഗുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അമരീന്ദര്‍ സിംഗ് സമ്മതം മൂളിയത്. അമരീന്ദര്‍ സിംഗിന് പുറമെ നവ്‌ജ്യോത് സിംഗുമായും മുതിര്‍ന്ന നേതാക്കളുമായും ഹരീഷ് റാവത്ത് ചര്‍ച്ച നടത്തി.

ഹരീഷ് റാവത്തുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അമരീന്ദര്‍ സിംഗിന്റെ പ്രതികരണം എത്തിയിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അമരീന്ദര്‍ സിംഗ് അറിയിച്ചത്. സിദ്ദു അധ്യക്ഷന്‍ ആകുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് അമരീന്ദര്‍ സിംഗ് ആയിരുന്നു. സിദ്ദു പിസിസി അധ്യക്ഷന്‍ ആയാല്‍ സംസ്ഥാന പാര്‍ട്ടി പിളരും എന്ന് സോണിയാ ഗാന്ധിക്ക് കത്തെഴുതി അമരീന്ദര്‍ സിംഗ് മുന്നറിയിപ്പും നല്‍കി. ഇതിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വം ആവര്‍ത്തിച്ച് മഞ്ഞുരുക്കല്‍ ചര്‍ച്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here