Home KERALA ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

ചാരക്കേസ് ഗൂഢാലോചനയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

സിബിഐ അന്വേഷിക്കുന്ന കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് പ്രതിപട്ടികയിലെ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങളോളം കോടതി വാദം കേട്ടിരുന്നു. റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്ന് സിബി മാത്യൂസ് കോടതിയില്‍ പറഞ്ഞു.

അതേ സമയം, പ്രതികളുടെ ഉന്നതബന്ധങ്ങളുടെ വെളിച്ചത്തില്‍ കസ്റ്റഡിയില്‍ എടുക്കേണ്ടതിന്റെ ആവശ്യകത സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് നമ്പി നാരായണനും മറിയം റഷീദയും കോടതിയില്‍ അപേക്ഷയും നല്‍കിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here