Home KERALA കോന്നിയിലെ എന്‍.എസ് എസ് കോളജിലെ ആക്രമണം; എന്‍.എസ് എസ് നേതൃത്വത്തെ സിപിഎമ്മുമായി അകറ്റാമുളള ഗൂഢ...

കോന്നിയിലെ എന്‍.എസ് എസ് കോളജിലെ ആക്രമണം; എന്‍.എസ് എസ് നേതൃത്വത്തെ സിപിഎമ്മുമായി അകറ്റാമുളള ഗൂഢ ശ്രമം; കോന്നിയിലെ കോളജുകളില്‍ തെരഞ്ഞടുപ്പില്‍ എസ്എഫഐയുടെ പരാജയം അന്വേഷിക്കാതെ സിപിഎം നേതൃത്വവും

പത്തനംതിട്ട: കോന്നി എന്‍.എസ് എസ് കോളജില്‍ എസ്.എഫ്‌ഐ- എബിവിപി സംഘട്ടനം എന്‍എസ് എസ് നേതൃത്വത്തെ സിപിഎമ്മുമായി അകറ്റാനുളള ഗൂഢാലോചന. വിദ്യാര്‍ഥി സംഘട്ടനത്ത തുടര്‍ന്ന് കോളജ് അടച്ചിടുകയും ചെയ്തു. കോന്നി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഎമ്മിനെ എന്‍.എസ് എസ് നേതൃത്വവുമായി അകറ്റാന്‍ ബിജെപി നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് യാതൊരു പ്രകോപനം ഇല്ലാതെ എബിവിപി അക്രമം അഴിച്ചുവിട്ടത്.എന്‍എസ്എസ് കോളേജില്‍ ആക്രമണം നടത്തിയ എബിവിപികാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു.
എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയംഗങ്ങളായ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ആരോമല്‍ ബിനുകുമാര്‍, മുന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മെല്‍വിന്‍, ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളായ വിഷ്ണുപ്രസാദ്, കാര്‍ത്തികേയന്‍, രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി മുഹ്‌സിന്‍ എന്നിവരെയാണ് മര്‍ദിച്ചത്.
എബിവിപി പ്രവര്‍ത്തകരായ അരുണ്‍ മനോജ്, വിഷ്ണു, അഭിജിത്ത് നായര്‍, സുരജ് ,വിഗ്‌നേഷ്, ദേവ മുരളി, ഗോകുല്‍, ഹരി നാരായണന്‍, അനന്തു, അനന്തകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മെല്‍വിന്റെ വട്ടക്കുളഞ്ഞിയിലുള്ള വീടിനുനേരെയും രാത്രി എബിവിപിക്കാര്‍ ആക്രമണം നടത്തി.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോന്നിയിലെ രണ്ട് കോളജുകളില്‍ എസ്എഫ് ഐ പരാജയപ്പെടുകയുണ്ടായി. എസ് എഫഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി സൈലേഷ് പഠിക്കുന്ന എന്‍.എസ്എസ് കേളജില്‍ മുഴുവന്‍ സീറ്റും എബിവിപി നേടി.
എസ് എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം രേഷ്മാ മറിയം പഠിക്കുന്ന വി.എന്‍.എസ് കോളജില്‍ എസ്.എഫ്‌ഐയുടെ നോമിനേഷന്‍ മൊത്തത്തില്‍ തളളിപോകുകയും ചെയ്തു. ഈ കോളജിലെ ചാര്‍ജ്ജുകാരനായ കോന്നിയിലെ ഡിവൈഎഫഐ നേതാവ് കാട്ടിയ വാശിയാണ് ഇതിനു കാരണം. കോളജ് യൂണിറ്റ് കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെ പരിഗണിക്കാതെ വനിതാ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പാനല്‍ ഇവര്‍ മുന്നോട്ട് വെയ്ക്കുകയും അതനുസരിച്ച് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുകയുമായിരുന്നു. ഇവര്‍
നിര്‍ദ്ദേശിച്ച വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവായതിനാല്‍ നോമിനേഷന്‍ തളളുകയായിരുന്നു. എസ്.എഫ്‌ഐ ജില്ലാ നേതൃത്വം ഇടപെട്ടത്തിനെ തുടര്‍ന്ന് ഹാജര്
കുറവായതിന് ഫൈന്‍ സ്വീകരിച്ച് ചില സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍ അംഗീകരിക്കാന്‍ കോളജ് പ്രിന്‍സിപ്പാല്‍ തയ്യാറായതാണ്. എന്നാല്‍ മുഴുവന്‍ പേരുടെയും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കണെമെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ വാശി അംഗീകരിക്കാന്‍ പ്രിന്‍സിപ്പാല്‍ തയ്യാറായതുമില്ല. ഇതോടെ മുഴുവന്‍ പേരുടെയും നാമ നിര്‍ദ്ദേശ പത്രിക തളളിപോകുകയായിരുന്നു.
ഡിവൈ എഫ് നേതാവിന്റെ പിടിവാശി ഇല്ലായിരുന്നെങ്കില്‍ ഒരു സീറ്റൊഴികെ മറ്റു സീറ്റുകളില്‍ എസ്എഫ്‌ഐയ്ക്ക് മത്സരിക്കാമായിരുന്നു.
കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സിപിഎം അതിന്റെ മുഴുവന്‍ സംഘടനാ ശേഷിയും ഉപോഗിച്ച് കോന്നിയില്‍ പ്രവര്‍ത്തനം നടത്തുന്നതിനടിയിലാണ് കോന്നിയിലെ രണ്ട് കോളജുകളില്‍ എസ്എഫ്‌ഐ നിഷ്ഭ്രമായത്. ഇതിന്റെ ഗൗരവം ഉള്‍കൊളളാന്‍ സിപിഎം ജില്ലാ ഏരിയാ നേതാക്കള്‍ തയ്യാറായിട്ടുമില്ല.കോന്നി എന്‍.എസ് എസ് കോളജിലെ ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എസ്.എഫ്‌ഐയുടെ മേല്‍ചാരി ജനങ്ങളില്‍ എത്തിക്കാനുളള സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും ശക്തമാണ്. എന്നാല്‍ ഇതിനെ മറികടക്കാനുളള യാതൊരു ശ്രമവും കോന്നിയിലെ സിപിഎം -ഡിവൈ.എഫ്.ഐ- എസ്.എഫ്‌ഐ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്നുമില്ലതാനും.

LEAVE A REPLY

Please enter your comment!
Please enter your name here