Home Dont miss വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​റി​ന് മു​ൻ​കൂ​ർ ജാമ്യമില്ല

വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​റി​ന് മു​ൻ​കൂ​ർ ജാമ്യമില്ല

വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​റി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നിഷേധിച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ യു​വ​തി​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.  അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സി​നും നി​ർ​ദ്ദേ​ശം ന​ൽ​കി.

തട്ടിപ്പ് അറിഞ്ഞതിനെ തുടര്‍ന്ന്‌ സെ​സി​ക്കെ​തി​രേ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. അറസ്റ്റ് ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞ സെസി ഒളിവിലും പോയി.
ആ​ല​പ്പു​ഴ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ എ​ത്തി​യ സെ​സി ത​നി​ക്കെ​തി​രേ ജാ​മ്യാ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു.

നി​യ​മ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കാ​ത്ത സെ​സി മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​യു​ടെ എ​ൻ റോ​ൾ​മെ​ന്‍റ് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ൽ പ്രാ​ക്ടീ​സ് ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​നാ​യി വ​രെ പ്ര​വ​ർ​ത്തി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ക്കാ​നും  ക​ഴി​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here