Home Business സെന്‍സെക്‌സ് പുതിയ ഉയരങ്ങളില്‍, അറുപതിനായിരം കടന്നു

സെന്‍സെക്‌സ് പുതിയ ഉയരങ്ങളില്‍, അറുപതിനായിരം കടന്നു

 

ഇന്ത്യന്‍ സെന്‍സെക്‌സ് പ്രതീക്ഷിച്ച വേഗത്തില്‍ അറുപതിനായിരം കടന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 273.4 പോയിന്റ് കയറി 60,288.1 ആയി. ഈ വര്‍ഷം ജനുവരിയില്‍ അമ്പതിനായിരം തൊട്ട സെന്‍സെക്‌സ് വെറും എട്ട് മാസങ്ങള്‍ കൊണ്ടാണ് അറുപതിനായിരം കടന്നത്. നിഫ്റ്റിയും 0.4 ശതമാനം ഉയര്‍ന്ന് 17,897.5ല്‍ ആണ് വ്യാപാരം ആരംഭിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഗ്രാസിം ആന്‍ഡ് കൊഫോര്‍ജ് തുടങ്ങിയ മുന്‍നിര സ്‌റ്റോക്കുകളെല്ലാം മികച്ച മുന്നേറ്റമാണ് ഇന്ന ്കാഴ്ച വയ്ക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, എല്‍ആന്‍ഡ്ടി ടെക് സര്‍വ്വീസസ്, സിജി പവര്‍, അപ്പോളോ ആശുപത്രി, എന്‍ഡിടിവി എന്നിവയും മികച്ച കുതിപ്പിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here