Home Education തെലങ്കാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ ഒന്ന് മുതല്‍

തെലങ്കാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ ഒന്ന് മുതല്‍

തെലങ്കാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ ഒന്നിന് തുറക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇന്ന് മുതല്‍ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനാലാണ് തീരുമാനം.

തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മെയ് 12ന് തുടങ്ങിയ ലോക്ഡൗണ്‍ ആണ് പിന്‍വലിക്കുന്നത്. നിയന്ത്രണങ്ങള്‍ മാറ്റുന്നെങ്കിലും കോവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും മാസ്‌ക് ഉപയോഗം നിര്‍ബന്ധമായും തുടരാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here